

ഒ. സദാശിവൻ
കോഴിക്കോട്: ഒ. സദാശിവൻ കോഴിക്കോട് മേയർ. തടമ്പാട്ടുതാഴം ഡിവിഷിൽ നിന്ന് ജയിച്ചയാണാണ് സദാശിവൻ. കോട്ടൂളി ഡിവഷനിൽ നിന്നുള്ള എസ്. ജയശ്രീയാണ് ഡെപ്യൂട്ടി മേയർ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം.
സിപിഎം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി അംഗമാണ് സഗദാശിവൻ. കോഴിക്കോട്ട് വ്യാഴാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിലോ ആവും ഔദ്യോഗിക തീരുമാനം അറിയിക്കുക.
കോര്‍പ്പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സിപിഎമ്മിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി. മുസാഫര്‍ അഹമ്മദിന്‍റെ തോല്‍വിയെ തുടർന്നാണ് പുതിയ ആളെ കണ്ടെത്തിയത്.