മേയർ ആര്യ രാജേന്ദ്രന് അശ്ലീലസന്ദേശം അയച്ചയാൾ അറസ്റ്റിൽ

എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്‍റെ പിടിയിലായത്.
മേയർ ആര്യ രാജേന്ദ്രൻ
മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാൾ അറസ്റ്റിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്‍റെ പിടിയിലായത്. കെഎസ്ആർടിസി ഡ്രൈവറുമായുള്ള പ്രശ്നത്തിനു പിന്നാലെയാണ് മേയർക്കു നേരെ വൻ സൈബർ ആക്രമണം ഉണ്ടായത്.

മേയറുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ എത്തിയിരുന്നു. ഇതേത്തുടർന്ന് മേയർ പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com