കെ.കെ. ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട്ട് പ്രവാസി മലയാളിക്കെതിരേ കേസ്

കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
Obscene post against K.K Shailaja case registered against Kozhikode non-resident Malayali
Obscene post against K.K Shailaja case registered against Kozhikode non-resident MalayaliFile

തിരുവനന്തപുരം: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ കെ.കെ. ശൈലജയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഗള്‍ഫ് മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജ് ആണ് കേസിലെ പ്രതി.

ഇയാൾക്കെതിരെ കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്നും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപ പ്രചാരണം നടക്കുന്നു എന്ന് കെ.കെ. ശൈലജ 10 ദിവസം മുമ്പ് നൽ‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ വ്യാജപ്രചരണം നടത്തി അപമാനിച്ചു എന്ന കേസിൽ മുസ്ലിം നേതാവിനെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തിരുന്നു. മുസ്ലീംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച് അസ്ലമിനെതിരെയായിരുന്നു കേസ്. മുസ്ലീം ജനവിഭാഗം ആകെ വർഗീയവാദികൾ ആണെന്ന് ശൈലജ പറയുന്ന രീതിയിലുള്ള വ്യാജ വീഡിയോ പങ്കുവെച്ച് നാട്ടിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ശബ്ദസന്ദേശം അസ്മലിന്‍റെതാണെന്ന് കണ്ടെത്തിയ പൊലീസ് വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രേഖപ്പെടുത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com