തൃശൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

400 കിലോഗ്രാം വെളിച്ചെണ്ണ, കൊപ്ര, മറ്റ് അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ എന്നിവ പൂർണമായി കത്തിനശിച്ചു
Representative image

പ്രതീകാത്മക ചിത്രം

file image

Updated on

തൃശൂർ: തൃശൂരിലെ തളികുളത്ത് ഓയിൽ മില്ലിൽ വൻതീപിടിത്തം. ലക്ഷക്കണത്തിനു രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായമില്ല. വ്യാഴാഴ്ച രാവിലെ 7.45ഓടെയാണ് സംഭവം.

സാലി ഓയിൽ മിൽ എന്ന സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 400 കിലോഗ്രാം വെളിച്ചെണ്ണ, കൊപ്ര, മറ്റ് അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ എന്നിവ പൂർണമായി കത്തിനശിച്ചു. തൃപ്രയാറിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com