സാമ്പത്തിക ബാധ്യത; ചാലക്കുടിയിൽ വയോധികൻ ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്തത് ധനകാര്യ സ്ഥാപനത്തിന്‍റെ ഭീഷണിയെ തുടർന്ന്
old man comitted suicide

ചാലക്കുടിയിൽ വയോധികൻ ആത്മഹത്യ ചെയ്തു

Updated on

ചാലക്കുടി: സാമ്പത്തിക ബാധ്യതയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ്(64) മരിച്ചത്.

ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വീടും ഭൂമിയും ധനകാര്യ സ്ഥാപനത്തിന്‍റെ പേരിലാണ് ഉണ്ടായിരുന്നത്.

തുടർന്ന് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോമസുന്ദര പണിക്കർക്ക് സമ്മർദം ഉണ്ടായിരുന്നതായാണ് വിവരം. വീട്ടിൽ അതിക്രമിച്ച് കയറി താമസം തുടരുന്നുവെന്നായിരുന്നു ധനകാര്യ സ്ഥാപനത്തിന്‍റെ ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com