ഓം പ്രകാശിന്‍റെ കൂട്ടാളി പുത്തൻ പാലം രാജേഷ് കോട്ടയത്ത് പൊലീസ് പിടിയിൽ

സങ്കേതത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Om Prakash's accomplice Puthan Palam Rajesh in custody
പുത്തൻ പാലം രാജേഷ്
Updated on

കോട്ടയം: ഗുണ്ടാ തലവൻ ഓം പ്രകാശിന്‍റെ ഒപ്പമുള്ള പുത്തൻ പാലം രാജേഷ് കോട്ടയം കോതനല്ലൂരിൽ നിന്നും പിടിയിലായി. ഒരു കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാജേഷിനെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്‍റെ ലഹരി വിരുദ്ധ സ്‌ക്വാഡും, കടുത്തുരുത്തി പൊലീസ് സംഘവും ചേർന്നാണ് പിടികൂടിയത്. പോൾ മുത്തൂറ്റ് വധക്കേസിൽ പോൾ മുത്തൂറ്റിന്‍റെ വാഹനത്തിനുള്ളിൽ ഓംപ്രകാശും, പുത്തൻപാലം രാജേഷും ഉണ്ടായിരുന്നു.

കോതനല്ലൂരിലെ ഒരു കേസിൽ പ്രതിയാക്കപ്പെട്ട പുത്തൻപാലം രാജേഷ് ഒളിവിലായിരുന്നു. സങ്കേതത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊച്ചിയിൽ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ അടക്കം പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കും. പുത്തൻപാലം രാജേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com