ഓണം ബംപർ ഒന്നാം സമ്മാനം തമിഴ്‌നാട് സ്വദേശിക്ക്

കോഴിക്കോട് ആസ്ഥാനമായ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിലെ സെന്‍ററിൽ നിന്ന് പത്ത് ടിക്കറ്റാണ് ഇദ്ദേഹം വാങ്ങിയിരുന്നത്
Representative image
Representative image
Updated on

തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് തമിഴ്‌നാട് സ്വദേശി ഗോകുലം നടരാജന്. കോഴിക്കോട് ആസ്ഥാനമായ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിലെ സെന്‍ററിൽ നിന്ന് പത്ത് ടിക്കറ്റാണ് ഇദ്ദേഹം വാങ്ങിയിരുന്നത്.

കോയമ്പത്തൂർ അന്നൂർ സ്വദേശിയാണ് നടരാജൻ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിൽ നികുതി കഴിച്ച് 13 കോടിയോളമാണ് സമ്മാനാർഹനു കിട്ടുക.

ഇത്തവണ കൂടുതൽ ആളുകൾക്ക് സമ്മാനം ഉറപ്പാക്കുന്ന രീതിയിൽ ഘടന പുതുക്കിയിരുന്നു. ഇതനുസരിച്ച് രണ്ടാം സമ്മാനം 20 പേർക്ക് ഓരോ കോടി രൂപ ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം പത്തു പേർക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com