ഓണം ബംപറടിച്ചത് ആലപ്പുഴക്കാരന്; ടിക്കറ്റ് ബാങ്കിൽ

''ആദ്യ വിശ്വസിക്കാനായില്ല, പിന്നീട് പല തവണ നമ്പറുകൾ ഒത്തു നോക്കി''
onam bumper winner alappuzha native sarath s nair

ശരത് എസ്. നായർ

Updated on

കൊച്ചി: 25 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലി ആലപ്പുഴ സ്വദേശി ശരത് എസ്. നായർക്ക്. നെട്ടൂരിലെ പെയിന്‍റ് കടക്കടയിലെ ജീവനക്കാരനാണ് ശരത് എസ്. നായർ. ടിക്കറ്റുമായി തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ശരത് ഹാജരായി.

വളരെ സന്തോഷമുണ്ടെന്നും ആദ്യമായെടുത്ത ബംപറിന് തന്നെ സമ്മാനമടിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ശരത് മാധ്യമങ്ങളോട് പ്രതികരിച്ചു. കടയിൽ വച്ചാണ് വിവരം ആദ്യം അറിഞ്ഞത്. ആദ്യം വിശ്വസിക്കാനായില്ലെന്നും സ്ഥിരീകരിച്ചിട്ട് എല്ലാവരോടും പറയാമെന്ന് കരുതിയതായും ശരത് പ്രതികരിച്ചു.

നെട്ടൂരിലെ ലോട്ടറി ഏജന്‍റ് ലതീഷിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. 12 വർഷത്തോളമായി ശരത് നെട്ടൂരിൽ ജോലി ചെയ്ത് വരിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com