

ലോട്ടറി വിറ്റ കടയുടമ ലതീഷ്
കൊച്ചി: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത് കൊച്ചി നെട്ടൂർ സ്വദേശിയായ വനിതക്കാണെന്ന് സൂചന. ലോട്ടറി വിറ്റ കടയുടമയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തു വിട്ടത്.
നിർധന കുടുംബത്തിൽപെട്ട വനിതക്കാണ് ലോട്ടറിയടിച്ചത്. എന്നാലവർ കാണാമറയത്ത് തന്നെ തുടരും. മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്നും കടയുടമ ലതീഷ് അറിയിച്ചു.
യുവതി മറനീക്കി പുറത്തുവരാൻ തയാറായിരുന്നു. എന്നാൽ ആളുകൾ ധാരാളമായി യുവതിയെ കാണാൻ ഒത്തു കൂടിയതോടെ യുവതി ഭയന്ന് പിന്മാറുകയായിരുന്നുവെന്നും ലതിഷ് വ്യക്തമാക്കി.