ഇ-പോസ് മെഷീൻ തകരാർ; സംസ്ഥാനത്ത് ഓണക്കിറ്റ് പ്രതിസന്ധി തുടരുന്നു

ഒ‌ടിപി വഴി മാത്രമാണ് പലയിടത്തും ഇപ്പോൾ റേഷൻ വിതരണം പുരോഗമിക്കുന്നത്
ഓണക്കിറ്റ്
ഓണക്കിറ്റ്
Updated on

തിരുവനന്തപുരം: ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ-പോസ് മെഷീൻ വീണ്ടും തകരാറിൽ. ഒ‌ടിപി വഴി മാത്രമാണ് പലയിടത്തും ഇപ്പോൾ റേഷൻ വിതരണം പുരോഗമിക്കുന്നത്. ഓണക്കിറ്റ് വിതരണം രണ്ടു ദിവസത്തിനുള്ളിൽ

പൂർത്തിയാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കിറ്റ് തീർന്നു പോയാൽ വാങ്ങാനെത്തുന്ന ആളുടെ മൊബൈൽ നമ്പർ വാങ്ങി സാധനം വീട്ടിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കഴിയാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിതരണം മുടങ്ങിയത്. സംസ്ഥാനത്തെ എഎവൈ കാർഡുകൾ, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർ എന്നിവർ ഉൾപ്പെടെ 6,07,691 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com