one and a half year old boy dies after falling on his head from a gate

ഋദവ്

ആലപ്പുഴയിൽ ഗേറ്റ് തലയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

തിങ്കളാഴ്ച ഗേറ്റ് അടക്കുന്നതിനിടെയാണ് കുട്ടിക്ക് പരുക്കേറ്റത്
Published on

ആലപ്പുഴ: ആലപ്പുഴ പഴവീട്ടിൽ ഗേറ്റ് തലയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. വൈക്കം ടിവിപുരം സ്വദേശി അഖിൽ-അശ്വതി ദമ്പതികളുടെ മകൻ ഋദവ് ആണ് മരിച്ചത്.

തിങ്കളാഴ്ച ഗേറ്റ് അടക്കുന്നതിനിടെയാണ് കുട്ടിക്ക് പരുക്കേറ്റത്. ഗെയ്റ്റ് വീണ് തലക്കായിരുന്നു പരുക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com