പാലക്കാട് ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു; അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു

കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു
മുഹമ്മദ് ഇഹാൻ
മുഹമ്മദ് ഇഹാൻ

പാലക്കാട്: പാലക്കാട് കുലുക്കല്ലൂരിൽ ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. വണ്ടുംതര നീർപ്പാറ കിഴക്കേതിൽ ഉമ്മറിന്‍റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ സമീപത്തെ നീർപ്പാന കുളത്തിനരികിലേക്ക് പോയ കുട്ടി അബന്ധത്തിൽ വീണതാവാമെന്നാണ് കരുതുന്നത്.

കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കൊപ്പം പൊലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.