തൃശൂരിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്
one and a half year old girl found dead in a well thrissur
അമയ
Updated on

തൃശൂർ: തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയൽ വീട്ടിലെത്തി കുട്ടി കിണറ്റിൽ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുട്ടി വെള്ളത്തിൽ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com