
കാസർഗോഡ്: കാസർഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരി മരിച്ചു. കല്ലൂരാവിയിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മകൾ ജസ യാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടു ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം. ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു മരണം. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ദ്രാവകം അറിയാതെ കുഞ്ഞിന്‍റെ അകത്തുചെല്ലുകയായിരുന്നു.