ആക്രിക്കച്ചവടത്തിന്‍റെ മറവിൽ വിദേശമദ്യ കടത്ത്; പ്രതി പിടിയിൽ

150 കുപ്പി വിദേശമദ്യവുമായി യാത്ര ചെയ്യുകയായിരുന്ന ബിനോയിയെ രഹസ്യ വിവരത്തെത്തുടർന്നാണ് എക്സൈസ് പിന്തുടർന്നത്.
One arrested for smuggling foreign liquor under the guise of a drug deal

ആക്രിക്കച്ചവടത്തിന്‍റെ മറവിൽ വിദേശമദ്യ കടത്ത്; പ്രതി പിടിയിൽ

Freepik.com
Updated on

വടകര: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ വിദേശ മദ്യം കടത്തിയ കേസിൽ ഒരാളെ വടകര എക്സൈസ് പിടികൂടി. നിലമ്പൂർ തിരുവാലി ഓലിക്കൽ സ്വദേശിയായ ബിനോയിയാണ് വടകരയിൽ വച്ച് എക്സൈസിന്‍റെ പിടിയിലായത്.

150 കുപ്പി വിദേശമദ്യവുമായി യാത്ര ചെയ്യുകയായിരുന്ന ബിനോയിയെ രഹസ്യ വിവരത്തെത്തുടർന്നാണ് എക്സൈസ് പിന്തുടർന്നത്. മാഹിയിൽ നിന്ന് മലപ്പുറത്തേക്ക് മദ്യം കടത്തുകയായിരുന്നു ഇയാളെന്ന് എക്സൈസ് അറിയിച്ചു.

മാഹിയിൽ നിന്ന് കടത്തുന്ന മദ്യം മലപ്പുറത്തും നിലമ്പൂരിലുമായി കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇയാളുടെ പതിവ്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ മദ്യം കൂടുതൽ ആവശ്യം വരുമെന്ന് കരുതിയാണ് കൂടുതൽ കടത്തിയതെന്നാണ് ഇയാൾ എക്സൈസിന് നൽകിയിരിക്കുന്ന മൊഴി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com