കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകാൻ ശ്രമം; ഒരാൾ പിടിയിൽ

പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്
panangavu native arrested for throwing mobile phone at kannur central jail

കണ്ണൂർ സെൻട്രൽ ജയിൽ

Updated on

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകാൻ ശ്രമിച്ചയാൾ പിടിയിൽ. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

ജയിൽ കോമ്പൗണ്ടിലേക്ക് കയറി മൊബൈൽ ഫോൺ എറിഞ്ഞു നൽകാനായിരുന്നു ശ്രമം. എന്നാൽ ഇത് സിസിടിവി ദൃശ‍്യങ്ങളിലൂടെ ഉദ‍്യോഗസ്ഥർ കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോണിനു പുറമെ പുകയില ഉത്പന്നങ്ങളും വലിച്ചെറിയാൻ ശ്രമിച്ചിരുന്നു.

തടവുകാർക്ക് വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്നാണ് അക്ഷയ് പൊലീസിനു നൽകിയ മൊഴി. സംഭവത്തിൽ ജോയിന്‍റ് സുപ്രണ്ടിന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓടി രക്ഷപ്പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com