

രവി
മൂവാറ്റുപുഴ: കടാതി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാളിനിടെ വെടിമരുന്നിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. റാക്കാട് കാരണാട്ടുകാവ് പണ്ഡ്യാർപ്പിള്ളി രവി (70) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 8.30 ഓടെ പള്ളിക്ക് സമീപമുള്ള പള്ളിയുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പെരുന്നാളിനോടനബന്ധിച്ച് പൊട്ടിക്കുന്നതിനായി സൂക്ഷിച്ചിരുന്ന കദന നിറക്കുന്നതിനായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിക്കുകയായിരുന്നു.
കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന രവി സ്ഫോടനത്തെ തുടർന്ന് പുറത്തേക്ക് തെറിച്ചുവീണ നിലയിലായിരുന്നു. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന റാക്കാട് മരക്കാട്ടിൽ ജെയിംസ് (50) ന് ഗുരുതരമായി പരിക്കേറ്റു. ജെയിംസിനെ കോലഞ്ചേരി മെഡിക്കൽ കോളzജിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രവിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിനുള്ളിൽ തീ പടരുകയും മൂവാറ്റുപുഴ ഫയർഫോഴ്സെത്തി തീ അണക്കെയുമായിരുന്നു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ മുഹമ്മദ് ഇഖ്ബാൽ, റെനീഷ്, അർജുൻ, പ്രതീഷ്, ഡി. റെജി, കെഎം റിയാസ് തുടങ്ങിയവർ ചേർന്നാണ് തീ അണച്ചത്.