
തൃശൂർ: തൃശൂർ പുല്ലൂരിൽ തെങ്ങിൻപറമ്പിൽ തീപിടിച്ച് ഒരാളൾ മരിച്ചു. തെങ്ങിൻ പറമ്പ് വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്ന ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) ആണ് മരിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
പറമ്പിൽ തീപടരുന്ന കണ്ട പ്രദേശവാസികൾ തീയണക്കാൻ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീയണക്കുകയായിരുന്നു. ഇതിനിടെയാണ് സിബ്രനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.