കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടം; പരുക്കേറ്റ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരുക്കേറ്റു
one death in ksrtc bus accident neriamangalam

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; പരുക്കേറ്റ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Updated on

കൊച്ചി: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് (15) മരിച്ചത്.

അപകടത്തിനു പിന്നാലെ പെൺകുട്ടി പുറത്തേക്ക് തെറിച്ചുവീണ് ബസിനടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ പുറത്തെടുക്കാൻ സാധിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

one death in ksrtc bus accident neriamangalam
ഇടുക്കിയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടാവുന്നത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

റോഡിന്‍റെ സമീപത്തുനിന്ന് 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പതിനഞ്ചോളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരിൽ രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്റ്റര്‍ക്കുമടക്കം പരിക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com