
പാലക്കാട്: കാട്ടു തേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ്ങ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറിശ്ശി തമ്പുരാൻ ചോല പാറപ്പള്ളി വീട്ടിൽ പികെ രാജപ്പൻ (65) ആണ് മരിച്ചത്.
മരുതംകാട് തേനമല എസ്റ്റേറ്റിലാണ് സംഭവം. കൂടിളകി വന്ന തേനീച്ചക്കൂട്ടം ടാപ്പിങ്ങ് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തലയിലും ശരീരത്തിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.