കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവ് അമലും അറസ്റ്റിൽ

ഡിവൈഎഫ്ഐ വടകര ടൗൺ മേഖലാ ബ്ലോക്ക് കമ്മിറ്റി അംഗവും കണ്ണങ്കുഴി ബ്രാഞ്ചംഗവുമാണ് അറസ്റ്റിലായ അമൽ
one dyfi leader arrested in vadakara kafir screenshot case

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവ് അമലും അറസ്റ്റിൽ

file image

Updated on

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം. ഡിവൈഎഫ്ഐ വടകര ടൗൺ മേഖലാ ബ്ലോക്ക് കമ്മിറ്റി അംഗവും കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലാണ് അറസ്റ്റിലായത്. റെഡ് ബറ്റാലിയൻ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വ‍്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് അമലിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും റിമാൻഡിലായതിനു പിന്നാലെ 18 ദിവസത്തിനു ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ‍്യം അനുവദിക്കുകയായിരുന്നു.

ജിതിന് കേസിൽ പങ്കില്ലെന്ന് പറഞ്ഞ ഡിവൈഎഫ്ഐ ജാമ‍്യത്തിലിറങ്ങിയതിനു പിന്നാലെ ജിതിന് വലിയ സ്വീകരണം നൽകിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണനും മുൻകൂർ ജാമ‍്യം ലഭിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com