താനൂരിൽ പ്ലസ് ടു വിദ‍്യാർഥിനികൾ നാടുവിട്ട സംഭവം; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
one in custody over tanur plus two girls missing case

താനൂരിൽ പ്ലസ് ടു വിദ‍്യാർഥിനികൾ നാടുവിട്ട സംഭവം; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

file image

Updated on

മലപ്പുറം: താനൂരിലെ പ്ലസ് ടു വിദ‍്യാർഥിനികൾ നാടുവിട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റഹിം മുംബൈയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ചോദ‍്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ റഹിമിന് പങ്കുണ്ടെന്ന് വ‍്യക്തമായാൽ പൊലീസ് അറസ്റ്റ് ചെയ്യും.

പെൺകുട്ടികളെ ശനിയാഴ്ച ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും വിദ‍്യാർഥിനികൾക്ക് കൗൺസിലിങ്ങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ താനൂർ സ്വദേശികളായ അശ്വതിയേയും ഫാത്തിമയേയും കാണാതായത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മുംബൈയിലെ ലോണാവാല സ്റ്റേഷനിൽ നിന്നും കണ്ടെത്തിയിരുന്നു.

മുംബൈ ചെന്നൈ എഗ്മേർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് റെയിൽവേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. തുടർന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com