
ഗോപിയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ
കോതമംഗലം: കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾക്ക് പരുക്ക്. കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരുക്കേറ്റത്.
കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടിലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ് കാട്ടനക്കൂട്ടത്തിനു മുന്നിൽ ഗോപി പെട്ടത്. ഒരു ആന ഗോപിയുടെ നേരെ തിരിയുകയും തുമ്പികൈക്ക് തട്ടിയിടുകയുമായിരുന്നു. വലതു കൈയുടെ തള്ളവിരലിന് മുറിവേറ്റു. ഷോൾഡറിനും, നെഞ്ചിനും പരുക്കേറ്റിട്ടുണ്ട്.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം കൂടുതൽ പരിശോധനകൾക്കായി കളമശേരിയിലേക്ക് കൊണ്ടുപോയി.