
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 13 കാരന് രോഗം സ്ഥിരീകരിച്ചു
symbolic image
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ രോഗബാധ മൂലം ചികിത്സയിൽ കഴിയുന്നത്.
ഇതു കൂടാതെ ഒരാൾ സ്വകാര‍്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരത്തെത്തുടർന്ന് തൃശൂർ ചാവക്കാട് സ്വദേശി റഹീം മരിച്ചിരുന്നു.