താനൂർ ബോട്ടപകടം: ബോട്ടിന്‍റെ ഡ്രൈവർ അറസ്റ്റിൽ

ഇതോടെ
താനൂർ ബോട്ടപകടം: ബോട്ടിന്‍റെ ഡ്രൈവർ അറസ്റ്റിൽ
Updated on

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശനാണ് അറസ്റ്റിലായത്. അപകടം നടന്നതിനു പിന്നാലെ നീന്തി കയറിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി. ബോട്ടുടമ നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച താനൂർ സ്വദേശി സലാം, സഹോദരന്‍റെ മകൻ വാഹിദ്, സുഹൃത്ത് മുഹമ്മദ് ഷാഫഇ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. മുഖ്യപ്രതിയായ നാസറെ ഇന്നലെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് തിരൂർ സബ് ജയിലിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.