
അങ്കമാലി: കളമശേരി ബോബ് സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലയാറ്റൂര്‍ കടുവന്‍കഴി വീട്ടില്‍ പ്രദീപന്‍റെ ഭാര്യ സാലി (റീന-45) ആണ് മരിച്ചത്. ഇവരുടെ മകള്‍ ലിബ്ന (12) ഈ സ്ഫോടനത്തില്‍ മരിച്ചിരുന്നു.
മൃതദേഹം ഇന്ന് രാവിലെ 9ന് മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിക്ക് സമീപമുള്ള മാര്‍ തോമ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 11 മണിയോടെ കൊരട്ടിയിലുള്ള പെന്തകുസ്ത സഭയുടെ സെമിത്തേരിയില്‍ സംസ്കാരം നടത്തും.
സാലിയുടെ മറ്റു രണ്ടു മക്കളായ പ്രവീണും, രാഹുലും സ്ഫോടനത്തില്‍ പരുക്കേറ്റു ഇപ്പോഴും ചികിത്സയിലാണ്.