കളമശേരി സ്ഫോടനം: മരണസംഖ്യ രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി

സ്ഫോടനത്തിൽ പരുക്കേറ്റ 52 പേരിൽ 20 പേരെയും മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ബോംബ് സ്ഫോടനം നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ നിന്നുള്ള ദൃശ്യം.
ബോംബ് സ്ഫോടനം നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ നിന്നുള്ള ദൃശ്യം.
Updated on

കൊച്ചി: കളമശേരി സംറ കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 53 വയസ്സുള്ള കുമാരി സ്ഫോടനത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു കുമാരി. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാൾ കൂടി വെന്‍റിലേറ്ററിൽ തുടരുകയാണ്. സ്ഫോടനത്തിൽ പരുക്കേറ്റ 52 പേരിൽ 20 പേരെയും മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടാ‍യത്. സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ അപകടം ഉണ്ടാകുകയായിരുന്നു. ഹാളിൽ മൂന്ന്, നാല് സ്ഥലങ്ങളിൽ പൊട്ടിത്തെറിയുണ്ടായതാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച 4.30 യോടെ സമാപിക്കുന്ന രീതിയിലായിരുന്നു യോഗം.ഏകദേശം രണ്ടായിരത്തോളം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പൊലീസിന്‍റെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ അപകടം ഒഴിവാക്കാനായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com