പൊന്നമ്പലമേട്ടിലെ പൂജ: ഒരാൾ കൂടി അറസ്റ്റിൽ

ഗവി കെഎഫ്ടിസി കോളനി സ്വദേശിയായ ഈശനെയാണ് അറസ്റ്റ് ചെയ്തത്.
പൊന്നമ്പലമേട്ടിലെ പൂജ: ഒരാൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയതുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഗവി കെഎഫ്ടിസി കോളനി സ്വദേശിയായ ഈശനെയാണ് അറസ്റ്റ് ചെയ്തത്.

പൊന്നമ്പല മേട്ടിലേക്ക് ആളുകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഈശന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ഇയാൾ പൊന്നമ്പലമേട്ടിൽ പ്രവേശിച്ചിരുന്നില്ല. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.

പൊന്നമ്പല മേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ തൃശൂർ തെക്കേമഠമം നാരായണൻ നമ്പൂതിരിയെ പിടികൂടാൻ ഇനിയും ആയിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com