സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു

മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് മരിച്ചത്
one more shigella death in kerala

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് മരിച്ചത്. ചൊവ്വാഴ്തയായിരുന്നു മരണം. ബുധനാഴ്ച 12 പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ അരിമ്പൂരില്‍ വൃദ്ധദമ്പതികള്‍ക്കും കണ്ണൂരില്‍ 62കാരിക്കുമാണ് രോഗം. രണ്ടാഴ്ചയ്ക്കിടെ 91 പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു. ബുധനാഴ്ച മാത്രം 105 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേര്‍ക്കാണ്. 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

logo
Metro Vaartha
www.metrovaartha.com