കോട്ടയത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു
One person died after an out-of-control auto-rickshaw collided with a car in Kottayam
അപകടത്തിൽ തകർന്ന വാഹനങ്ങൾ
Updated on

കോട്ടയം: കാണക്കാരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാണക്കാരി ആശുപത്രിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശി ജയപ്രസാദ് (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാണക്കാരി ജങ്ഷനിലായിരുന്നു അപകടം.

കാണക്കാരിയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചു പോകുകയായിരുന്ന ജയപ്രസാദ് മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ജയപ്രസാദ് തൽക്ഷണം മരിച്ചു.

കാണക്കാരിയിൽ കൺസ്ട്രക്ഷൻ വർക് നടത്തുകയാണ് മരിച്ച ജയപ്രസാദ്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com