മാനന്തവാടിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; പൊള്ളലേറ്റ ഭാര്യയും കുഞ്ഞും ചികിത്സയിൽ

സജീർ ആണ് മരിച്ചത്


One person died after car caught fire in Mananthavady

മാനന്തവാടിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

Updated on

വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി, കർണാടക കുട്ടയിൽ ദീർഘകാലമായി വ്യാപാരം നടത്തുന്ന സജീർ( 44) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും ഒരു കുഞ്ഞും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 10.30 ഓടെ മാനന്തവാടി-തലശേരി റൂട്ടിൽ എരുമത്തെരുവിലായിരുന്നു സംഭവം.

ആത്മഹത്യാശ്രമമാണ് എന്നാണ് പ്രാഥമിക വിവരം.

സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സജീറും ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാൻ(14). നിസാൻ(9), ആയിഷ(2) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും പൊള്ളലേറ്റു. ഇവരെ വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റി കാർ കത്തുകയായിരുന്നുവെന്നാണ് പ്രദേശവാസി നൽകുന്ന വിവരം. പെട്രോൾ നിറച്ച രണ്ട് കാനുകൾ വണ്ടിയിലുണ്ടായിരുന്നതായും സംശയമുണ്ട്. നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഇവരെത്തിയാണ് സജീറിനെയും ഭാര്യയെയും പുറത്തിറക്കിയത്.

സജീറിനെ രക്ഷിക്കാനായില്ല. അതിനിടെ കുട്ടികളെ നാട്ടുകാർ രക്ഷിച്ചു. കുട്ടയിൽ ബേക്കറി നടത്തുന്നയാളാണ് സജീർ. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്

logo
Metro Vaartha
www.metrovaartha.com