
അനൂപ് മാലിക്
കണ്ണൂർ: കീഴറയിലെ വീട്ടിൽ സ്ഫോടന വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പ്രതി അനൂപ് മാലിക് പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് നിന്നാണ് ഇയാൾ പിടിയിലായത്. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെുത്തിരിക്കുന്നത്. മുൻപും ഇയാൾ ഇതേ കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ശനിയാഴ്ച രാവിലെ 1.50 ഓടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. സ്ഫോടക വസ്തു നിർമാണത്തിനിടെയാണ് അപകടമെന്നാണ് വിവരം. അനൂപും തൊഴിലാളിയും രാത്രികാലങ്ങളിൽ ഇവിടെ വന്നു പോവാറുണ്ടായിരുന്നെന്ന് അയൽ വാസികൾ പറഞ്ഞു.
ഉഗ്രശബ്ദം കേട്ട് നോക്കിയപ്പോവാണ് വീട് പൂർണമായും തകർന്ന നിലയിൽ കണ്ടെത്തിയത്. അകത്ത് കയറി നോക്കിയപ്പോൾ ചിന്നിച്ചിതറിയ നിലയിൽ ഒരു മൃതദേഹം കണ്ടുവെന്നും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നെന്നും അയൽ വാസികൾ പറയുന്നു.