രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയെന്നായിരുന്നു എംഎൽഎക്കെതിരേയുള്ള ആദ‍്യ കേസ്
one special investigation team to investigate 2 rape cases against rahul mamkootathil mla

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗക്കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘം അന്വേഷിക്കും.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘമായിരുന്നു രാഹുലിനെതിരേയുള്ള ആദ‍്യ കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഈ കേസും എസ്പി ജി. പൂങ്കുഴലിക്ക് കൈമാറിയിരിക്കുകയാണ്.

തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയെന്നായിരുന്നു എംഎൽഎക്കെതിരേയുള്ള ആദ‍്യ കേസ്.

ക്രൈം ബ്രാഞ്ച് കൊല്ലം ഡിവൈഎസ്പിയായ സാനിയ രാഹുലിനെതിരേയുള്ള ആദ‍്യ കേസും 23 കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസ് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും. 2 കേസുകളും ഒരു എസ്പി തന്നെയായിരിക്കും മേൽനോട്ടം വഹിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com