അ​ഗ്നി​വീ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആരംഭിച്ചു

ഓ​ൺ​ലൈ​ൻ കം​പ്യൂ​ട്ട​ർ അ​ധി​ഷ്‌​ഠി​ത എ​ഴു​ത്തു​പ​രീ​ക്ഷ (ഓ​ൺ​ലൈ​ൻ), റി​ക്രൂ​ട്ട്‌​മെ​ന്‍റ് റാ​ലി എ​ന്നി​ങ്ങ​നെ 2 ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് അ​ഗ്നി​വീ​റു​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ്
അ​ഗ്നി​വീ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലേ​ക്ക് അ​ഗ്നി​വീ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. അ​ഗ്‌​നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, അ​ഗ്നി​വീ​ർ ടെ​ക്‌​നി​ക്ക​ൽ, അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (10-ാം ക്ലാ​സ്, എ​ട്ടാം പാ​സ്), അ​ഗ്നി​വീ​ർ ഓ​ഫീ​സ് അ​സി/ സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്‌​നി​ക്ക​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് . ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ മാ​ർ​ച്ച് 21-ന് ​അ​വ​സാ​നി​ക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ പു​രു​ഷ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

ഓ​ൺ​ലൈ​ൻ കം​പ്യൂ​ട്ട​ർ അ​ധി​ഷ്‌​ഠി​ത എ​ഴു​ത്തു​പ​രീ​ക്ഷ (ഓ​ൺ​ലൈ​ൻ), റി​ക്രൂ​ട്ട്‌​മെ​ന്‍റ് റാ​ലി എ​ന്നി​ങ്ങ​നെ 2 ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് അ​ഗ്നി​വീ​റു​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ്. എ​ല്ലാ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും www.joinindianarmy.nic.in എ​ന്ന സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​വ​രു​ടെ യോ​ഗ്യ​താ നി​ല പ​രി​ശോ​ധി​ച്ച് അ​വ​രു​ടെ പ്രൊ​ഫൈ​ൽ സൃ​ഷ്ടി​ക്കു​ക. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ 2024 ഏ​പ്രി​ൽ 22 മു​ത​ൽ ആ​രം​ഭി​ക്കും.

ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യും നി​ഷ്പ​ക്ഷ​വും മെ​റി​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​തു​മാ​ണെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്‍റു​മാ​രെ​ന്ന വ്യാ​ജ വ്യ​ക്തി​ക​ൾ​ക്ക് ഇ​ര​യാ​ക​രു​തെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com