
ശ്രദ്ധയ്ക്ക്!! സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ. ഓൺലൈൻ ടാക്സി കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നും ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. സ്വകാര്യമായി ഓടുന്ന ടാക്സി വാഹങ്ങൾ തടയാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
വിവിധ യൂണിയനുകൾ സമരത്തിൽ പങ്കെടുക്കും. കൊച്ചിയിൽ കളക്റ്ററേറ്റിനു മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിക്കുന്നു.