ഒഎൻവി പുരസ്കാരം പ്രഭാവർമയ്ക്ക്

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് പ്രഭാവർമ
onv award goes to prabha varma

പ്രഭാവർമ

Updated on

തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി പുരസ്കാരം പ്രഭാവർമയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. മൂന്ന് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് പ്രഭാവർമ. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം, അർക്കപൂർണിമ, പാരായണത്തിന്‍റെ രീതിഭേദങ്ങൾ, സന്ദേഹിയുടെ ഏകാന്തയാത്ര, ചന്ദനനാഴി തുടങ്ങിയവയാണ് പ്രധാന കൃതികൾ.

കേന്ദ്ര സാഹിത്യ അക്കാഡമി അവർഡ്, കേരള സാഹിത്യ അക്കാഡമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, പത്മ പ്രഭാ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com