

പുലർച്ചെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി, റോഡിൽ ഗർത്തം; മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി
കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി. പുലർച്ച രണ്ട് മണിയോടെയാണ് പൈപ്പ് പൊട്ടിയത്. തുടർന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളവും ചെളിയും കയറുകയായിരുന്നു. റോഡിൽ ചെറിയ ഗർത്തം രൂപപ്പെട്ടു. ഇന്നും നാളെയും പ്രദേശത്ത് കുടിവെള്ളം മുടങ്ങുമെന്നാണ് ജല അതോറിറ്റി അറിയിച്ചിരിക്കുന്നത്.
മലാപ്പറമ്പ് ഫ്ലോറിക്കന്‍ റോഡിലാണ് പൈപ്പ് പൊട്ടിയത്. ശബ്ദം കേട്ടതിനു പിന്നാലെയാണ് പ്രദേശത്തുള്ളവര്‍ സംഭവം അറിയുന്നത്. കാലപ്പഴക്കം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് വിവരം. പ്രദേശത്ത് സ്ഥിരം പൈപ്പ് പൊട്ടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. റോഡിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് റോഡ് അടച്ചു.