
ബെംഗ്ലൂരു: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗ്ലൂരുവിലെ എച്ച്സിജി ആശുപത്രി അതികൃതർ വ്യക്തമാക്കി.
ചികിത്സയുടെ ഭാഗമായുള്ള ഇമ്മ്യൂണോതെറാപ്പിയുടെ ആദ്യറൗണ്ട് പൂർത്തിയായെന്നും രണ്ടാം റൗണ്ട് മാർച്ച് ആദ്യവാരം തുടങ്ങുമെന്നും അറിയിച്ചു. മാത്രമല്ല അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ട് സ്വന്തമായി ദൈനംദിന പ്രവ്യത്തികൾ ചെയ്യാൻ തുടങ്ങിയതായും അതികൃതർ പറഞ്ഞു.