ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

റോഡ് മാർഗം പുതുപ്പള്ളിയിൽ എത്തിച്ചേരുന്ന രാഹുൽ ഗാന്ധി പള്ളിമുറ്റത്തെ ഉമ്മൻ‌ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് അനുസ്മരണ യോഗത്തിൽ പങ്കെടുക്കുക
Oommen Chandy's second death anniversary on July 18th
ഉമ്മൻചാണ്ടി

file image

Updated on

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ജൂലൈ 18 വെള്ളിയാഴ്ച പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. പുതുപ്പള്ളി പള്ളി മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പന്തലിൽ രാവിലെ 9ന് പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന അനുസ്മരണയോഗം ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.

റോഡ് മാർഗം പുതുപ്പള്ളിയിൽ എത്തിച്ചേരുന്ന രാഹുൽ ഗാന്ധി പള്ളിമുറ്റത്തെ ഉമ്മൻ‌ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് അനുസ്മരണ യോഗത്തിൽ പങ്കെടുക്കുക. യോഗത്തിൽ യുഡിഎഫ് നേതാക്കന്മാരും, വിവിധ മത മേലധ്യക്ഷന്മാരും, സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

സമ്മേളനത്തിൽ ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന സ്മൃതി തരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഉമ്മൻചാണ്ടി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ 11വീടുകളുടെ താക്കോൽദാനവും, ലഹരിക്കെതിരേ നടത്തുന്ന ക്യാമ്പയിന്‍റെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന മീനടം സ്പോർട്സ് ടർഫിന്‍റെ നിർമാണോദ്ഘാടനവും നടക്കും. 10,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ചടങ്ങുകൾക്കായി പള്ളി മൈതാനത്ത് ക്രമീകരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com