കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി

കല്ലാർ-ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണത്
കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടി: കനത്ത മഴയെത്തുടർന്ന് ട്രെിൻപാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് റദ്ദാക്കി. കല്ലാർ-ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണത്.

ഇതേത്തുടർന്ന് മേട്ടുപാളയം-ഉദഗമണ്ഡലം ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽനിന്നും മണ്ണ് പൂർണമായി നീക്കിയതിനു ശേഷമേ ഗതാഗതം പുനസ്ഥാപിക്കാനാകൂ.യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു.ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മൂന്ന് ദിവസത്തേക്ക് ഈട്ടിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഊട്ടി കലക്ടറും അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com