അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലത്തെക്കുറിച്ച് തീരുമാനമെടുത്ത് വിദഗ്ധ സമിതി; റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും

അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് സ്വകാര്യവ്യക്തി നൽകിയ ഹർ‌ജി സുപ്രീംകോടതി വീണ്ടും തള്ളി
അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലത്തെക്കുറിച്ച് തീരുമാനമെടുത്ത് വിദഗ്ധ സമിതി; റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും

തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലത്തെക്കുറിച്ച് തീരുമാനമെടുത്ത് വിദഗ്ധ സമിതി. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും. മാറ്റേണ്ട സ്ഥലം സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നു.

അതിനിടെ, അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് സ്വകാര്യവ്യക്തി നൽകിയ ഹർ‌ജി സുപ്രീംകോടതി വീണ്ടും തള്ളി. നേരത്തെ സംസ്ഥാന സർക്കാരിന്‍റെ ഹർജി തള്ളിയതാണെന്നും കോടതി വ്യക്തമാക്കി. ആനയെ കോടനാട്ടേക്ക് മാറ്റണമെന്നായിരുന്നു ഹർജി. വിദഗ്ധ സമിതിയിലുള്ളവർ വിദഗ്ധരല്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനെതിരെ പ്രതിഷേധിച്ച് നാട്ടുകാർ മുതലമടയിൽ ഹർത്താൽ നടത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com