

മയക്കുവെടി ഫലം കണ്ടില്ല; ചക്കകൊമ്പൻ ദൗത്യം ഉപേക്ഷിച്ചു
file image
അടിമാലി: ചക്കകൊമ്പൻ ദൗത്യം താത്ക്കാലികമായി ഉപേക്ഷിച്ചു. ആദ്യ മയക്കുവെടി കൊണ്ടെങ്കിലും ആന മയങ്ങിയിരുന്നില്ല. ബൂസ്റ്റർ ഡോസ് വെടിവച്ചെങ്കിലും വെടി കൊണ്ടില്ല. ആന വനം വകുപ്പിന് നേരെ തിരിയുകയായിരുന്നു.
കാലാവസ്ഥ കൂടി പ്രതികൂലമായതോടെ ദൗത്യം താത്ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം ദൗത്യം വീണ്ടും തുടരുമെന്നാണ് വിവരം.
ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്തുവച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വച്ചത്. തുടർന്ന് അൽപദൂരം ഓടിയ ആന പിന്നീട് നിന്നു. എന്നാൽ ദൗത്യസംഘം അടുത്തെത്താൻ ശ്രമിച്ചതോടെ ആന അവർക്ക് നേരെ തിരിയുകയായിരുന്നു.