ഓപ്പറേഷൻ നുംഖോർ: പരിവാഹൻ സൈറ്റിലുൾപ്പടെ തിരിമറി നടത്തി, 36 വാഹനങ്ങൾ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മിഷണർ

കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ലിസ്റ്റിലുള്ള 90 ശതമാനം വാഹനങ്ങളും ഇന്ത‍്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തിയെന്നും ടിജു തോമസ് പറഞ്ഞു
operation numkhor customs commissioner press meet

ടിജു തോമസ്

Updated on

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി സംസ്ഥാന വ‍്യാപകമായി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 150 മുതൽ‌ 200 വരെ വാഹനങ്ങൾ കേരളത്തിലുള്ളതായി കണ്ടെത്താൻ സാധിച്ചെന്നും ഇതിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തുവെന്നും കസ്റ്റംസ് കമ്മിഷണർ ടിജു തോമസ്. വാർത്താസമ്മേളനത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര‍്യം പറഞ്ഞത്.

ഇന്ത‍്യൻ ആർമിയുടെയും അമെരിക്കൻ എംബസിയുടെയും പേര് ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് ഭൂട്ടാനിൽ നിന്നും അനധികൃതമായി ഇന്ത‍്യയിലേക്ക് വാഹനങ്ങളെത്തിക്കുന്നതാണ് ഇവരുടെ രീതിയെന്നും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ലിസ്റ്റിലുള്ള 90 ശതമാനം വാഹനങ്ങളും ഇന്ത‍്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം വ‍്യക്തമാക്കി.

operation numkhor customs commissioner press meet
ഓപ്പറേഷൻ നുംഖോർ: നടൻ അമിത് ചക്കാലക്കലിന്‍റെ വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു

പരിവാഹൻ വെബ് സൈറ്റിലുൾപ്പടെ ഇവർ തിരിമറി നടത്തിയെന്നും രാജ‍്യ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇത്തരം നീക്കങ്ങളെന്നും വാഹനങ്ങളുടെ വിൽപ്പന നടത്തുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ടിജു തോമസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com