

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ രജിസ്റ്റർ ചെയ്തത് 7,576 കേസുകൾ, അറസ്റ്റിലായത് 8,142 പേർ
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിൽ. ഇതോടെ തൂഫാന്‍റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 7,576 ലേക്ക് ഉയർന്നു. ആകെ 8,142 അറസ്റ്റുകളാണ് ഇതുവരെ നടത്തിയത്. പ്രതികളിൽ നിന്ന് 6075.292 ഗ്രാം എംഡിഎംഎയും 637കിലോ കഞ്ചാവും 3909.039 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
ചെറിയ അളവിലെ ലഹരിമരുന്ന് കൈവശംവച്ചതിന് 36 കേസുകളും കുറ്റകരമായ അളവിൽ കൈവശംവച്ചതിന് നാല് കേസുകളും 27 എന്‍.ഡിപിഎസ് ആക്റ്റ് പ്രകാരം 83 കേസുകളും കോട്പ പ്രകാരം 62 കേസുകളും കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൂഫാന്‍റെ ഭാഗമായി തിങ്കളാഴ്ച മാത്രം പൊലീസ് 41 ബോധവത്കരണ ക്ലാസ് നടത്തി.
ഇതുവരെ സംഘടിപ്പിച്ച ആകെ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 7507ഉം കൗണ്സലിങ്ങുകളുടെ എണ്ണം 402ഉം ആണ്. സ്കൂള്‍, കോളെജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5681 ബോധവത്കരണ പരിപാടികളും നടത്തി. ലഹരിക്കച്ചവടം സംബന്ധിച്ച വിവരങ്ങള്‍ 9497979794, 9497927797 എന്നീ നമ്പരുകളിലും 9995966666 എന്ന വാട്സാപ്പ് നമ്പരിലും അറിയിക്കാം. ഈ നമ്പരുകളിൽ ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.