
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പ്രചരിപ്പിക്കുന്നതെന്നും ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണെന്നും സതീശൻ ആരോപിച്ചു.
ഗുരുദേവൻ പറയാൻ പാടില്ലെന്ന് പറഞ്ഞതാണ് വെളളാപ്പളളി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഡൽഹിയിൽ പിആര്‍ ഏജന്‍സികളെ ക്കൊണ്ട് പറയിച്ചതും കേരളത്തിലെ സിപിഎം നേതാക്കള്‍ മലപ്പുറത്തിന് എതിരെ പറയുന്നതുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറയുന്നത്.
ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഇതൊക്കെ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ക്യംപയിന്‍ ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യുമെന്നും സതീശൻ പറഞ്ഞു.