കെഎസ്‌യു നേതാവിനെ ഇടിമുറിയില്‍ മര്‍ദിച്ച എസ്എഫ്ഐക്കാരെ പുറത്താക്കണം; കേരള വിസിക്ക് സതീശന്‍റെ കത്ത്

എംഎ മലയാളം വിദ്യാർഥിയും കെഎസ്‌യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ സാൻ ജോസിനെ ഹോസ്റ്റലിലെ ഇടിമുറിയിൽ ക്രൂരമായി മർദിച്ച എസ്എഫ്ഐ പ്രവർത്തകരെ കോളെജിൽ നിന്നും പുറത്താക്കണം
opposition leaders letter to kerala vc on karyavattom campus issue
VD Satheesanfile
Updated on

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വിസിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു.

എംഎ മലയാളം വിദ്യാർഥിയും കെഎസ്‌യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ സാൻ ജോസിനെ ഹോസ്റ്റലിലെ ഇടിമുറിയിൽ ക്രൂരമായി മർദിച്ച എസ്എഫ്ഐ പ്രവർത്തകരെ കോളെജിൽ നിന്നും പുറത്താക്കണം. ക്യാമ്പസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റേയും സാന്നിധ്യം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്. കേരള സര്‍വകലാശാലയുടെ അന്തസ്സും സൽപേരും കളങ്കപ്പെടുത്തുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സാൻ ജോസിനെ ക്രൂരമായി മർദിച്ചവർക്കെതിരേ എത്രയും വേഗം നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com