സ്വർണപ്പാളി വിവാദം; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു
file image
Kerala
സ്വർണപ്പാളി വിവാദം; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു
മൂന്നാം ദിനമാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം നടത്തുന്നത്
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് ബുധനാഴ്ചയും നിയമസഭയിൽ പ്രതിഷേധം. മൂന്നാം ദിനമാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം നടത്തുന്നത്.
നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുകയും സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താനും ശ്രമിച്ചു. ഇതോടെ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജി വയ്ക്കുന്നതു വരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ‍്യക്തമാക്കി.