ഞെളിയമ്പറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുത് ; കോഴിക്കോട് കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം

കെഎസ്ഐഡിസിക്ക് നല്‍കിയ 12 ഏക്കര്‍ അറുപത്തേഴ് സെന്‍റ് ഭൂമി തിരിച്ചെടുക്കണമെന്നും സോണ്‍ട കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം
ഞെളിയമ്പറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുത് ; കോഴിക്കോട് കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം
Updated on

കോഴിക്കോട്: കോഴിക്കോട് ഞെളിയമ്പറമ്പ് സംസ്ക്കരണ പ്ലാന്‍റ് വിഷയം നാളെ ചേരുന്ന കോർപ്പറേഷൻ കൗൺസിലിൽ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്. ഈ വിഷയം ഇന്നു ചേർന്ന യോഗത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കെഎസ്ഐഡിസിക്ക് നല്‍കിയ 12 ഏക്കര്‍ അറുപത്തേഴ് സെന്‍റ് ഭൂമി തിരിച്ചെടുക്കണമെന്നും സോണ്‍ട കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഞെളിയമ്പറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുതെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാല്‍ ഞെളിയന്‍പറമ്പ് വിഷയം കൃത്യമായി വിലയിരുത്തിയ ശേഷം നാളെ ചേരുന്ന കൗണ്‍സിലില്‍ വിശദീകരിക്കാമെന്ന് മേയര്‍ അറിയിച്ചു. 'മനസോട് ഇത്തിരി മണ്ണ്' പദ്ധതി ചര്‍ച്ച ചെയ്യാൻ നാളെ അടിയന്തര കൗണ്‍സില്‍ വിളിച്ചിട്ടുണ്ട്, ഇതിനൊപ്പം ഞെളിയമ്പറമ്പ് വിഷയവും വിശദീകരിക്കാമെന്ന് മേയർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com