ശബരിമല സ്വർണപ്പാളിയിലെ ഭാരക്കുറവ്; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

അയ്യപ്പ സംഗമവും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചേക്കുമെന്നാണ് വിവരം
opposition to discuss weight discrepancy in sabarimala gold amulet in legislative assembly

കേരള നിയമസഭ

Updated on

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുടെ ഭാരക്കുറവ് നിയമസഭ‍യിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. സ്വർണപ്പാളിയുടെ ഭാരക്കുറവിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ഇക്കാര‍്യം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങുന്നത്.

അയ്യപ്പ സംഗമവും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചേക്കുമെന്നാണ് വിവരം. കൂടാതെ കഴിഞ്ഞ ദിവസമുണ്ടായ കെഎസ്‌യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽപ്പെടുത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com