കോഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്
Order to investigate fire at Kozhikode bus stand building

കോഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം

Updated on

കോഴിക്കോട്: കേഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ നിർദേശം. രണ്ട് ദിവസത്തിനുളളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്റ്റർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം. തുണിക്കടയിലെ ഗോഡൌൺ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ബസ് സ്റ്റാന്‍ഡിൽ തീപിടിത്തമുണ്ടായത്. സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് തീപടർന്നത്.

തുടർന്ന് നിമിഷങ്ങൾക്കകം തീ മൂന്നാം നിലയിലേക്കും സമീപത്തെ മറ്റു കടകളിലേക്കും ഗോഡൗണുകളിലേക്കും വ്യാപിക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com